മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ബറോസ്; ചിത്രീകരണ തീയതി വെളിപ്പെടുത്തി താരം

Home > Malayalam Movies > Malayalam Cinema News

By |

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസ് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തോളമായി. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോവുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.

Mohanlal's directorial debut Barroz to go on floor by June

ബറോസിന്റെ ചിത്രീകരണം ജൂണില്‍ അരംഭിക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവയിലും കേരളത്തിലുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍ എന്നും 3ഡി ചിത്രം ആയതിനാല്‍ കൂടുതല്‍ സ്റ്റുഡിയോയില്‍ നിന്നായിരിക്കും ചിത്രീകരണമെന്നും മോഹന്‍ലാലിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

നവോദയ ജിജോ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സ്പാനിഷ് നടന്‍ റഫേല്‍ അമാര്‍ഗോ, പാസ് വേഗ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. സെക്‌സ് ആന്‍ഡ് ലൂസിയ, സ്പാന്‍ഗ്ലിഷ്, 10 ഐറ്റംസ് ഓര്‍ ലെസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് പാസ് വേഗ. വാസ്‌കോ ഡ ഗാമയുടെ വേഷത്തിലാവും റഫേല്‍ അമാര്‍ഗോ എത്തുന്നത്.

ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്. വാസ്‌കോ ഡി ഗാമ ലോകത്തിന്റെ പലഭാഗത്തു നിന്നുമായി ശേഖരിച്ച നിധികളുടെയും സമ്പത്തിന്റെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Mohanlal