ധനുഷ് വീണ്ടും ബോളിവുഡിലേക്ക്; അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രത്തില്‍ നായിക സാറ

Home > Malayalam Movies > Malayalam Cinema News

By |

തന്റെ ആദ്യ ബോളിവുഡ് ചിത്രമായ രാഞ്ജനയിലൂടെ തന്നെ ഹിന്ദി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ധനുഷ്. പിന്നീട് അമിതാബ് ബച്ചനൊപ്പം ഷമിതാബിലും തിളങ്ങിയ ധനുഷ് ഇപ്പോഴിതാ മറ്റൊരു ചിത്രത്തിനായി ബോളിവുഡില്‍ എത്തുകയാണ്.

Atrangi Re: Dhanush next in Bollywood with Akshay Kumar

ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന 'അത്‌രംഗി രേ' എന്ന ചിത്രത്തിലാണ് ധനുഷ് പ്രധാന വേഷത്തിലെത്തുന്നത്. അക്ഷയ് കുമാറാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിലേക്ക് ഹൃത്വിക് റോഷന്‍ എത്തുമെന്ന് നേരത്തെയുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് അക്ഷയ് കുമാറിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സാറ അലി ഖാനാണ് ചിത്രത്തില്‍ നായിക.

ഇതാദ്യമായാണ് ബോളിവുഡ് താരങ്ങളായ സാറ അലി ഖാനും അക്ഷയ് കുമാറും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത്. രാഞ്ജനയ്ക്ക് ശേഷം ധനുഷ് ആനന്ദ് റായ്‌ക്കൊപ്പം വീണ്ടുമെത്തുന്നു എന്ന പ്രത്യേകത കൂടി അത്‌രംഗി രേയ്ക്കുണ്ട്.

അതേ സമയം, കാര്‍ത്തിക് സുബ്ബരാജിന്റെ ഡി40, മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രം, ധനുഷ് തന്നെ തിരക്കഥ എഴുതുന്ന സണ്‍പിക്‌ചേഴ്‌സിന്റെ ഡി44 തുടങ്ങി നിരവധി ചിത്രങ്ങളാണ് ധനുഷിന്റേതായി പുറത്തിറങ്ങാനുള്ളത്.

വരുണ്‍ ബാത്ര സംവിധാനം ചെയ്ത ഗുഡ് ന്യൂസ് ആണ് അക്ഷയ് കുമാറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കരീന കപൂര്‍, കൈറ അദ്വാനി എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்