darbar USA others

അടി കപ്യാരേ കൂട്ടമണിക്ക് ശേഷം എ.ജെ വര്‍ഗീസ്; ഉറിയടിയുടെ ചിരിപ്പിക്കുന്ന ട്രൈലര്‍ പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'ഉറിയടി'യുടെ ട്രൈലര്‍ പുറത്ത്. ഒരു സമ്പൂര്‍ണ കോമഡി ചിത്രമെന്ന് വ്യക്തമാക്കുന്ന ട്രൈലറാണ് ഉറിയടിയുടേത്. പൊലീസ് കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം സമകാലിക രാഷ്ട്രീയ സംഭവങ്ങളെയും ഹാസ്യവല്‍ക്കരിച്ച് അവതരിപ്പിക്കുന്നുണ്ട്.

Adi Kapyare koottamani director's film Uriyadi trailer released

അജു വര്‍ഗ്ഗീസ്, ആര്യ , സിദ്ദിക്ക്, ശ്രീനിവാസന്‍, സുധി കോപ്പ, മാനസ രാധാകൃഷ്ണന്‍,  ബിജുക്കുട്ടന്‍, പ്രേം കുമാര്‍, ശ്രീജിത്ത് രവി, ബൈജു, മുകേഷ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി വിജി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നൈസാം എസ്. സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്രണ്ട്‌സ് ഫിലിം ഫാക്ടറി, ഫിഫ്റ്റിസിക്‌സ് സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

ജെമിന്‍ ജെ അയ്യനേത്ത് ആണ് ഛായാഗ്രഹണം. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഇഷാന്‍ ദേവ് സംഗീതം നല്‍കും.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ശ്രദ്ധേയമായിരുന്നു. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയിലെ രാഹുല്‍ ഈശ്വറിന്റെ പ്രകടനത്തെ ഹാസ്യവല്‍ക്കരിച്ചുള്ള ടീസറാണ് വൈറലായത്.  ചിത്രം ജനുവരി 17 ന് തിയേറ്ററുകളില്‍ എത്തും.

 

അടി കപ്യാരേ കൂട്ടമണിക്ക് ശേഷം എ.ജെ വര്‍ഗീസ്; ഉറിയടിയുടെ ചിരിപ്പിക്കുന്ന ട്രൈലര്‍ പുറത്ത് VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்