സ്‌നേഹ വീണ്ടും അമ്മയായി; സന്തോഷം പങ്കുവച്ച് പ്രസന്ന

Home > Malayalam Movies > Malayalam Cinema News

By |

സ്‌നേഹ-പ്രസന്ന ദമ്പദികള്‍ക്ക് പെണ്‍കുഞ്ഞ്. പ്രസന്ന ആണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 'മാലാഖ എത്തിയിരിക്കുന്നു' എന്നാണ് ഒരു ജോഡി പിങ്ക് കുഞ്ഞു ഷൂവിന്റെ ചിത്രം പങ്കുവച്ച് പ്രസന്ന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

Actors Prasanna and Sneha blessed with a baby girl

ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. 'സ്‌നേഹം ആശംസിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ ആശംസകള്‍ ഈ സന്തോഷത്തെ കൂടുതല്‍ സ്‌പെഷ്യലാക്കി. കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍.' എന്നാണ് കുടുംബത്തിന്റെ ഒരു ചിത്രം പങ്കുവച്ച് കൊണ്ട് പ്രസന്ന കുറിച്ചത്.

2015-ലാണ് സ്‌നേഹയ്ക്കും പ്രസന്നയ്ക്കും ആദ്യ കുഞ്ഞ് പിറന്നത്. വിഹാന്‍ എന്നാണ് ആ കുഞ്ഞിന് പേരിട്ടത്. ഇത് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ്. 2012-ലാണ് ഇരുവരും വിവാഹിതരായത്.

മലയാളത്തിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്ന സ്‌നേഹ വിവാഹത്തിന് ശേഷവും സിനിമയില്‍ അഭിനയിച്ചിരുന്നു. ധനുഷിന്റെ പട്ടാസ് ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറില്‍ ആണ് സ്‌നേഹ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലൂടെ പ്രസന്നയും മലയാളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

Angel arrived ❤❤

A post shared by Prasanna_actor (@prasanna_actor) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Sneha, Prasanna