തമിഴ് ഹാസ്യതാരം യോഗി ബാബു വിവാഹിതനായി

Home > Malayalam Movies > Malayalam Cinema News

By |

തമിഴ് കോമഡി താരം യോഗി ബാബു വിവാഹിതനായി. വെല്ലൂര്‍ സ്വദേശിനി മഞ്ജു ഭാര്‍ഗവിയാണ് വധു. തമിഴ്‌നാട്ടിലെ തിരുത്താണിയില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

Yogi Babu got married to Manju Bhargavi on February 5

ഒരു സര്‍പ്രൈസ് വിവാഹമായിരുന്നു യോഗിയുടേത്. വിവാഹത്തെക്കുറിച്ച് ആര്‍ക്കും ഒരു സൂചന പോലും നല്‍കിയിരുന്നില്ല. കല്ല്യാണം സര്‍പ്രൈസ് ആയിരുന്നെങ്കിലും എല്ലാവര്‍ക്കുമായി മാര്‍ച്ചില്‍ റിസപ്ഷന്‍ വച്ചിട്ടുണ്ട് താരം.

തമിഴിലെ തിരക്കുള്ള കോമഡി താരമാണ് യോഗി ബാബു. മിക്ക തമിഴ് സൂപ്പര്‍താര ചിത്രങ്ങളിലൂം മുഴുനീള കോമഡി  വേഷം ചെയ്ത യോഗി ബാബുവിനെ മലയാളികള്‍ക്കും സുപരിചിതമാണ്. അടുത്തിടെ റിലീസ് ചെയ്ത രജനീകാന്ത് ചിത്രം ദര്‍ബാറിലും യോഗി ബാബു പ്രധാനവേഷത്തിലെത്തിയിരുന്നു.

മണികണ്ഠന്റെ സംവിധാനത്തിലൊരുങ്ങുന്ന കടൈസി വിവസയി, ശശികുമാര്‍ നായകനാവുന്ന രാജവംസം, ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍, അയാലന്‍ തുടങ്ങിയവയാണ് യോഗി ബാബുവിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Yogi Babu