തൈക്കൂടം ബ്രിഡ്ജിന്റെ മാസ്മരിക ലൈവ് പെര്‍ഫോമന്‍സ്; ലയിച്ചിരുന്ന് അനിരുദ്ധ് - വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിലെ എണ്ണം പറഞ്ഞ ബാന്‍ഡുകളിലൊന്നാണ് തൈക്കൂടം ബ്രിഡ്ജ്. മലയാളത്തിലും തമിഴിലുമായി ആല്‍ബങ്ങള്‍ പുറത്തിറക്കിയെങ്കിലും തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് പെര്‍ഫോമന്‍സിനാണ് ആരാധകര്‍ കൂടുതല്‍. അത്തരത്തിലൊരു മാസ്മരിക പെര്‍ഫോമന്‍സ് കാഴ്ചവച്ചിരിക്കുകയാണ് തൈക്കൂടം ബ്രിഡ്ജ്.

Thaikkudam Bridge's Best Live Musical Concert

ബിഹൈന്‍ഡ്‌വുഡ്‌സ് ഗോള്‍ഡ് മൈക് മ്യൂസിക് അവാര്‍ഡ് വേദിയിലാണ് സൂപ്പര്‍ പെര്‍ഫോമന്‍സുമായി തൈക്കൂടം ബ്രിഡ്ജ് എത്തിയത്. നമ എന്ന ആല്‍ബത്തിലെ 'നീ' എന്ന പാട്ടാണ് തൈക്കൂടം പെര്‍ഫോം ചെയ്തത്. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന പാട്ട് ഒടുവില്‍ ഒരു ഓര്‍ക്കസ്ട്ര മാജിക് ആയി മാറുന്ന അനുഭവമാണ് പെര്‍ഫോമന്‍സ് സമ്മാനിക്കുന്നത്. അനിരുദ്ധ് ഉള്‍പ്പടെയുള്ള മ്യൂസീഷ്യന്‍സ് പാട്ടില്‍ ലയിച്ചിരിക്കുന്നതും കാണാം.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പരിപാടിയുടെ വീഡിയോ ആണ് ബിഹൈന്‍ഡ്‌വുഡ്‌സ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൈക്കൂടം ബ്രിഡ്ജിന്റെ മാസ്മരിക ലൈവ് പെര്‍ഫോമന്‍സ്; ലയിച്ചിരുന്ന് അനിരുദ്ധ് - വീഡിയോ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்