ഹല്‍ദി അഴകില്‍ സൗഭാഗ്യ; നൃത്തം ചെയ്ത് താരകല്ല്യാണി - വിഡീയോ

Home > Malayalam Movies > Malayalam Cinema News

By |

സോഷ്യല്‍മീഡിയ കാത്തിരിക്കുന്ന കല്ല്യാണമാണ് ടിക്‌ടോക് താരവും നര്‍ത്തകിയുമായ സൗഭാഗ്യയുടേത്. സുഹൃത്തായ അര്‍ജുന്‍ ആണ് വരന്‍. നാളെ രാവിലെ 9 മണിക്കാണ് മുഹൂര്‍ത്തം. ഗുരുവായൂരില്‍ വച്ച് നടക്കുന്ന കല്ല്യാണത്തിന്റെ ഹല്‍ദി ചടങ്ങ് ഇന്നലെ ആഘോഷപൂര്‍വ്വം നടന്നു. വര്‍ണശബളമായ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

Soubhagya Venkitesh's colourful Haldi celebration

മഞ്ഞ നിറത്തിലുള്ള ഹല്‍ദി വേഷത്തിലാണ് സൗഭാഗ്യയും അര്‍ജുനും ചിത്രങ്ങളിലുള്ളത്. ആഘോഷപൂര്‍വ്വം പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ചിത്രങ്ങളിലുണ്ട്. സൗഭാഗ്യയുടെ അമ്മ താരാകല്ല്യാണിയും നൃത്തം ചെയ്ത് ഒപ്പം കൂടി.

'വധുവിന്റെ അമ്മ, സിംഗിള്‍ മദര്‍, എന്റെ സിങ്കപ്പെണ്ണ് അവരുടെ സന്തോഷം ആഘോഷിക്കുന്നു' - എന്നാണ് താരാകല്ല്യാണ്‍ നൃത്തം ചെയ്യുന്ന ഫോട്ടോ പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്.

തന്റെ വിവാഹക്ഷണക്കത്ത് കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച ഗുരുവായൂരില്‍ വെച്ചാണ് വിവാഹം നടക്കുക എന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ഒന്‍പത് മണിക്കാണ് മുഹൂര്‍ത്തം.

ടിക്ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ താരമാവുന്നത്. അടുത്തിടെ സൗഭാഗ്യയുടെ വീഡിയോകളില്‍ ചിലതില്‍ അര്‍ജുനും പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കു വച്ച് നേരത്തെ തന്നെ വിവാഹ സൂചന നല്‍കിയിരുന്നു. 'എത്ര ഭാഗ്യവതിയാണ് ഞാന്‍, ദൈവം എനിക്ക് ഈ അമൂല്യ നിധി നല്‍കിയിരിക്കുന്നു' എന്നാണ് സൗഭാഗ്യ അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

View this post on Instagram

@jinju_deziners 📸

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

View this post on Instagram

Amama dancing at haldi function 😍 she is excited

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

View this post on Instagram

Immense joy @jinju_deziners 📸

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

View this post on Instagram

Pc @jinju_deziners

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

Tags : Soubhagya