ഈ യക്ഷിയെ ഓര്‍ക്കുന്നില്ലേ?; ഓര്‍മച്ചിത്രം പങ്കുവച്ച് രശ്മി സോമന്‍

Home > Malayalam Movies > Malayalam Cinema News

By |

ഹരിഹരന്റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'എന്ന് സ്വന്തം ജാനകിക്കുട്ടി'. ഒരു പെണ്‍കുട്ടിയുടെ ഒറ്റപ്പെടലിന്റെ ഭ്രമാത്മകമായ അവതരണമായിരുന്നു ചിത്രം. ജോമോള്‍ ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ചഞ്ചല്‍, ശരത്, അനൂപ്, രശ്മി സോമന്‍ എന്നിവരും പ്രധാനവേഷത്തിലെത്തി. എം.ടി വാസുദേവന്റെ 'ചെറിയ ചെറിയ ഭൂകമ്പങ്ങള്‍'  എന്ന കഥയെ ആസ്പദമാക്കി എം.ടി തന്നെയാണ് തിരക്കഥ രചിച്ചത്. ജാനകിക്കുട്ടിയായി സ്‌ക്രീനിലെത്തിയ ജോമോളും കുഞ്ഞോള്‍ എന്ന യക്ഷിയും മലയാളികളുടെ മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്.

Rashmi Soman shares picture from Ennu Swantham Janakikkutty

ആ നൊസ്റ്റാള്‍ജിയയിലേക്ക് ആരാധകരെ വീണ്ടും കൂട്ടിക്കൊണ്ട് പോവുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ സരോജിനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രശ്മി സോമന്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ജോമോളും ചഞ്ചലും രശ്മിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നടിയാണ് രശ്മി സോമന്‍. നിരവധി ഹിറ്റ് ആല്‍ബം പാട്ടുകളിലും നായികയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രശ്മി. മഴവില്‍ മനോരമയിലെ 'അനുരാഗം' എന്ന പരമ്പരയിലൂടെയാണ് രശ്മി വീണ്ടും സജീവമാവുന്നത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்