നവ്യാ നായരോട് പേര് ചോദിച്ച് ചേട്ടന്‍; അടുത്ത ചോദ്യം നടിയെ ഞെട്ടിച്ചു!

Home > Malayalam Movies > Malayalam Cinema News

By |

കുറച്ച് കാലത്തെ ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. കുമ്പളങ്ങിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം ഇപ്പോള്‍.

Navya Nair shocked by a question from Fan at Oruthee Location

ലൊക്കേഷനില്‍ വച്ച് ഒരു ചേട്ടന്‍ നവ്യയുടെ അടുത്ത് വന്ന് 'മോളുടെ പേരെന്താ' എന്ന് ചോദിച്ചു. അത് നവ്യയില്‍ വലിയ അത്ഭുതമൊന്നുമുണ്ടാക്കിയില്ല. 'നവ്യ നായര്‍' എന്ന് താരം മറുപടി നല്‍കി.

എന്നാല്‍ അടുത്തതായി ആ ചേട്ടന്‍ ചോദിച്ച ചോദ്യം കേട്ടാണ് നവ്യ ഞെട്ടിയത്. 'നവ്യ നായര്‍ ഫസ്റ്റോ, അതോ സെക്കന്റ് വല്ലോരും വന്നോ' എന്നായിരുന്നു ചോദ്യം. ഇതോടെ കൂളിംഗ് ഗ്ലാസ് ധരിച്ച് നിന്നിരുന്ന നവ്യ ഗ്ലാസ് മാറ്റി പറഞ്ഞു, 'ഇല്ല ചേട്ടാ, ഞാന്‍ പഴയ ആളു തന്നെയാ..'

തുടര്‍ന്ന് തന്റെ പഴയ ആരാധകനൊപ്പം സെല്‍ഫിയും എടുത്ത് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നവ്യ. ചിത്രത്തോടൊപ്പം സംഭാഷണത്തിന്റെ കുറിപ്പും നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നവ്യയുടെ കുറിപ്പ്:

ചേട്ടന്‍: മോളേ, പേരെന്താ...?

ഞാന്‍: നവ്യാ നായര്‍

ചേട്ടന്‍: നവ്യാ നായര്‍ ഫസ്റ്റോ അതോ സെക്കന്‍ട് വല്ലോരും വന്നോ?

ഞാന്‍: ഇല്ല ചേട്ടാ ഞാന്‍ പഴയ അതേ ആളൂ തന്നയാ. (മര്യാദയ്ക് കണ്ണട മാറ്റി).

ചേട്ടനും എനിയ്ക്കും ആനന്ദം .. ഞാന്‍ സെല്‍ഫിയെടുത്തു...

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்