വാര്‍ത്ത വായിച്ച് കൊണ്ടിരിക്കവെ മികച്ച അവതാരകയ്ക്കുള്ള അവാര്‍ഡ് കിട്ടിയാല്‍; സര്‍പ്രൈസ്!

Home > Malayalam Movies > Malayalam Cinema News

By |

വാര്‍ത്ത വായിച്ച് കൊണ്ടിരിക്കെ തന്നെ സ്വന്തം അവാര്‍ഡ് വാര്‍ത്ത കടന്ന് വന്നാലോ? അപ്രതീക്ഷിതമായെത്തിയ ആ വാര്‍ത്ത അവതാരക എങ്ങനെ സ്വീകരിക്കും? അത്തരം രസകരമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Mathrubhumi anchor Sreeja surprised with her Award News

സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡിലെ മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്കാണ് ലഭിച്ചത്. വാര്‍ത്ത പുറത്ത് വരുമ്പോള്‍ ശ്രീജ തന്നെയായിരുന്നു ചാനലില്‍ വാര്‍ത്ത വായിച്ച് കൊണ്ടിരുന്നത്.

അവാര്‍ഡ് വാര്‍ത്ത വായിച്ച് തുടങ്ങിയ അവതാരക തന്റെ പേര് കണ്ട് അമ്പരന്ന് അല്‍പ്പമൊന്ന് നിര്‍ത്തുകയും പിന്നീട് വാര്‍ത്ത വായന തുടരുകയുമായിരുന്നു. ആദ്യം സര്‍പ്രൈസ് കാരണം ഒന്ന് പകച്ചെങ്കിലും ഭംഗിയായി ശ്രീജ വാര്‍ത്ത വായന പൂര്‍ത്തിയാക്കി. എന്നാല്‍ വാര്‍ത്ത വായിച്ച് കഴിഞ്ഞ് ചിരിയടക്കാന്‍ ശ്രീജ പാടുപെടുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പക്വവും ശാന്തവും വാര്‍ത്തയുടെ മര്‍മം അറിഞ്ഞുള്ള അവതരണവുമാണ് ശ്രീജയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. തന്റെ പുരസ്‌കാര വാര്‍ത്ത വായിക്കുമ്പോഴും ശ്രീജ ഇത് പാലിച്ചുവെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்