'ആ കോള്‍ ചോര്‍ന്നതെങ്ങനെയെന്ന് അറിയില്ല; പിന്നില്‍ ആരെന്ന് അറിയാം'; വെളിപ്പെടുത്തി ബാല

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിലെ ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയും നടന്‍ ബാലയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല.

I don't know how the phone record leaked; Actor Bala reveals

ഈ സംഭാഷണം ഇപ്പോള്‍ പുറത്ത് വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും. പക്ഷേ ആരാണ് ചെയ്തതെന്ന് അറിയാമെന്നും ബാല വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം.

തന്നെ തകര്‍ക്കാന്‍ വീണ്ടും ചിലര്‍ ശ്രമിക്കുകയാണെന്നും. എന്നാല്‍  നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ മാത്രമാണ് തന്റെ ഉദ്ദേശമെന്നും ബാല പറഞ്ഞു.

അതിനിടെ തന്റെ പുതിയ ചിത്രത്തെക്കുറിച്ചും ബാല വെളിപ്പെടുത്തി. രജനീകാന്തിനെ നായകനാക്കി ശിവ  സംവിധാനം ചെയ്യുന്ന അണ്ണാത്തൈയില്‍ ബാല അഭിനയിക്കുന്നുണ്ട്. ബിഗ് ബി രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുമെന്നും ബാല വ്യക്തമാക്കി.

ബാല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്:

ഇന്ന് രാത്രി ചില വിവാദങ്ങള്‍ ഉണ്ടായി. വളരെ സങ്കടമുണ്ട്. ഇന്ന് രാവിലെ മുതല്‍ നിരവധി പേര്‍ വിളിക്കുന്നുണ്ട്. എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. ഇതെല്ലാം സംസാരിച്ച് കഴിഞ്ഞതാണ്.

നാല് മാസം മുമ്പ് വിവാഹ മോചനവും ലഭിച്ചിരുന്നു. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ട് പോവണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്.  സ്വാഭാവികമായും ഒരു കേസ് നടക്കുമ്പോള്‍ സ്വയ രക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിംഗ് ഉണ്ടാവും. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ്.

ഒന്നരവര്‍ഷം മുമ്പ് നടന്ന കോള്‍ റെക്കോഡിംഗ് ഇപ്പോള്‍ എന്തിന് പുറത്ത് വന്നെന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്.

എന്നെ നേരിട്ട് വിളിച്ച് ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. പക്ഷെ എന്റെ സുഹൃത്തുക്കളെ, പ്രത്യേകിച്ച് വി.ഐ.പി സുഹൃത്തുക്കളെ വിളിച്ച് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍  കേസ് കൊടുക്കാം. പക്ഷേ അത് എന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണ് ലക്ഷ്യം. ആരാണ് ഇതിന് പിന്നിലെന്ന് അറിയാം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Bala Actor