സ്വീകരിക്കാനെത്തിയ ഡാന്‍സേഴ്‌സിനെ ഞെട്ടിച്ച് കിടിലം സ്റ്റെപ്പുകളുമായി ദുല്‍ഖര്‍- വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പുതിയ ചിത്രം വരനെ ആവശ്യമുണ്ട് നാളെ തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കാന്‍ ഹിറ്റ് എഫ്.എം സ്റ്റേഷനിലെത്തിയ ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Dulquer Salman's quick dance in Hit Fm office

ദുല്‍ഖര്‍ സല്‍മാനും കല്ല്യാണി പ്രിയദര്‍ശനും ഒന്നിച്ചാണ് ഹിറ്റ് എഫ്.എം ഓഫിസിലേക്ക് വന്നത്. പ്രവേശന വാതില്‍ മുതല്‍ തന്നെ താരങ്ങളെ സ്വീകരിക്കാന്‍ ചുവടുകളുമായി റാപ്പ് ഡാന്‍സേഴ്‌സ് ഉണ്ടായിരുന്നു. എന്നാല്‍ ഡാന്‍സേഴ്‌സിനെ പോലും ഞെട്ടിച്ച് ദുല്‍ഖര്‍ അവര്‍ക്കൊപ്പം ചുവട് വെക്കുകയായിരുന്നു.

കറുത്ത വേഷത്തില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചെത്തിയ ദുല്‍ഖറിന്റെ പെട്ടെന്നുള്ള ഡാന്‍സ് കണ്ടു നിന്നവര്‍ക്കും ആവേശമായി. സ്റ്റുഡിയോയിലെത്തുന്നത് വരെ ദുല്‍ഖറിനെ അനുഗമിച്ച ഡാന്‍സേഴ്‌സിനൊപ്പം പലതവണ ദുല്‍ഖര്‍ ചുവടുവെക്കുന്നത് വീഡിയോയില്‍ കാണാം.

നാളെ റിലീസ് ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' ദുല്‍ഖര്‍ തന്നെ നിര്‍മിക്കുന്ന ചിത്രമാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി, ശോഭന, കല്ല്യാണി പ്രിയദര്‍ശന്‍, ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்