നടി നീത പിള്ളയോട് ഫൈറ്റ് ചെയ്ത് ബോബി ചെമ്മണ്ണൂര്‍; ഷൈജുവിന്റെ കമന്ററി - വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

കുങ്ഫു മാസ്റ്ററിലെ പ്രകടനത്തിലൂടെ തന്റെ മെഴ്‌വഴക്കം തെളിയിച്ച നടിയാണ് നീത പിള്ള. ആ നീത പിള്ളയോട് ഏറ്റുമുട്ടി വൈറലായിരിക്കുകയാണ് ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ഉടമ ബോബി ചെമ്മണ്ണൂര്‍.

Bobby Chemmannur friendly fight with Neetha Pilla

എറണാകുളം പ്രസ് ക്ലബ്ബിന്റെ കുടുംബ സംഗമ വേദിയിലാണ് ഇരുവരും സൗഹൃദ പോരാട്ടം നടത്തിയത്. ഇതിന് കിടിലന്‍ കമന്ററിയുമായി ഷൈജു ദാമോദരന്‍ കൂടി എത്തിയതോടെ കാണികള്‍ ആവേശഭരിതരായി. ഫൈറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

'കേരള കുങ്ഫു രംഗത്തെ ജീനിയസ് എന്ന വിളിപ്പേരിന് അര്‍ഹന്‍' എന്നാണ് ഷൈജു ദാമോദരന്‍ ബോബി ചെമ്മണ്ണൂരിന്റെ ഫൈറ്റിനെ വിശേഷിപ്പിച്ചത്. തന്റെ സ്ഥിരം വേഷമായ മുണ്ടും ബനിയനും ധരിച്ചാണ് ബോബി വേദിയിലെത്തിയത്. കുങ്ഫു കരാട്ടെ തുടങ്ങിയ വിവിധ ആയോധന കലകള്‍ അഭ്യസിക്കുന്ന വ്യക്തിയാണ് ബോബി.

അതേസമയം, നീത പിള്ള നായികയായ എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ചിത്രം 'കുങ്ഫു മാസ്റ്റര്‍' തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജിജി സക്കറിയയാണ് നായകന്‍. സൂരജ് എസ്. കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ ചെയ്തത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்