സണ്ണി ലിയോണിന്റെ മരം കയറ്റം ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ വൈറല്‍

Home > Malayalam Movies > Malayalam Cinema News

By |

ബോളിവുഡിന്റെ ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ജിമ്മിലായിരിക്കുമ്പോഴും സെറ്റിലായിരിക്കുമ്പോഴും ഇന്‍സ്റ്റയിലൂടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Sunny Leone posted a video of herself climbing a tree

സണ്ണി ലിയോണ്‍ മരം കയറുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടന്ന് പോവും വഴി കണ്ട ഒരു മരത്തില്‍ താരം ചുമ്മാ കയറുകയായിരുന്നു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചടുലമായി മരം കയറുന്ന സണ്ണിയാണ് വീഡിയോയില്‍.

നടന്ന് പോവുന്ന വഴി മരം കണ്ടു മരത്തിനടുത്തേക്ക് പോവുകയായിരുന്നു സണ്ണി. നീ എന്ത് ചെയ്യാന്‍ പോവുന്നു എന്ന് സുഹൃത്ത് ചോദിച്ചപ്പോള്‍ 'ഞാന്‍ ഈ മരം കയറാന്‍ പോവുന്നു' എന്ന് സണ്ണിയുടെ മറുപടി. പിന്നെ ഷൂസ് അഴിക്കുക പോലും ചെയ്യാതെ അതിവേത്തില്‍ സണ്ണി മരത്തിന് മുകളിലെത്തി. മരം കയറിയ ശേഷം ഒരു ചില്ലയില്‍ സണ്ണി വിശ്രമിക്കുന്നുമുണ്ട്.

ഇതിനകം തന്നെ പത്ത് ലക്ഷത്തിലധികം പേരാണ് സണ്ണിയുടെ മരം കയറ്റം കണ്ടു കഴിഞ്ഞത്.

 

 
 
 
 
 
 
 
 
 
 
 
 
 

Climbing and hanging around!

A post shared by Sunny Leone (@sunnyleone) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்