മൈലാഞ്ചി മൊഞ്ചില്‍ സൗഭാഗ്യയുടെ വീഡിയോ; അര്‍ജുനുമായുള്ള വിവാഹം വ്യാഴാഴ്ച

Home > Malayalam Movies > Malayalam Cinema News

By |

സിനിമാ താരം താരാ കല്ല്യാണിന്റെയും രാജാറാമിന്റെയും മകളും ടിക്‌ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹമാണ് വ്യാഴാഴ്ച. അര്‍ജുന്‍ സോമശേഖരന്‍ ആണ് വരന്‍. കല്ല്യാണത്തലേന്ന് തന്റെ കൈയില്‍ വരച്ച മനോഹരമായ മെഹന്തി കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ.

Soubhagya share her Mehandi photo ahead of her wedding

ഇരുകൈകളിലും കൈമുട്ട് വരെ മനോഹരമായ വരച്ച മെഹന്ദിയുടെ വീഡിയോ ആണ് സൗഭാഗ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.

തന്റെ വിവാഹക്ഷണക്കത്ത് കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച ഗുരുവായൂരില്‍ വെച്ചാണ് വിവാഹം നടക്കുക എന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ഒന്‍പത് മണിക്കാണ് മുഹൂര്‍ത്തം.

ടിക്ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ താരമാവുന്നത്. അടുത്തിടെ സൗഭാഗ്യയുടെ വീഡിയോകളില്‍ ചിലതില്‍ അര്‍ജുനും പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കു വച്ച് നേരത്തെ തന്നെ വിവാഹ സൂചന നല്‍കിയിരുന്നു. 'എത്ര ഭാഗ്യവതിയാണ് ഞാന്‍, ദൈവം എനിക്ക് ഈ അമൂല്യ നിധി നല്‍കിയിരിക്കുന്നു' എന്നാണ് സൗഭാഗ്യ അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 

Mehendi by @salihashamnad 🥰😍 such a lovely artist

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 
 
 
 
 
 
 
 
 
 
 
 
 

@salihashamnad

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்