സാറ അലി ഖാന്‍ തന്നെയോ ഇത്? പഴയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

Home > Malayalam Movies > Malayalam Cinema News

By |

ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് സാറ അലി ഖാന്‍. എന്നാല്‍ താരം ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. താന്‍ ബോളിവുഡില്‍ എത്തുന്നതിന് മുമ്പുള്ള വീഡിയോ ആണ് താരം പങ്കു വച്ചത്.

Sara Ali Khan's throwback video made fans amused

ഇപ്പോഴുള്ള ഫിറ്റ്‌നെസിന് മുമ്പുള്ള വീഡിയോയില്‍ താരത്തിന്റെ മുഖത്ത് പോലും വലിയ വ്യത്യാസങ്ങളുണ്ട്. ഒറ്റ നോട്ടത്തില്‍ സാറ അലി ഖാന്‍ ആണെന്ന് തന്നെ മനസിലാവില്ല. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു വിമാന യാത്രക്കിടെ പകര്‍ത്തിയ വീഡിയ ആണ് താരം ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത്.

വീഡിയോ കണ്ട് ഇത് സാറ തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സാറയുടെ അര്‍പ്പണ ബോധത്തെയും അധ്വാനത്തെയും അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളും ആരാധകര്‍ ചിത്രത്തിന് കീഴെ എഴുതുന്നുണ്ട്.

മുന്‍പ് 96 കിലോയോളമുണ്ടായിരുന്നു സാറ അലി ഖാന്റെ ശരീര ഭാരം. 46 കിലോയോളമാണ് സാറ ബോളിവുഡില്‍ എത്തിയ ശേഷം കുറച്ചത്. ശരീരഭാരം കുറച്ചതിനുള്ള ക്രെഡിറ്റ് തന്റെ ട്രെയ്‌നറായ നമ്രത പുരോഹതിനാണെന്നാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കേദാര്‍നാഥ്, സിംബ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നായികയാണ് സാറ അലി ഖാന്‍. 2018-ല്‍ പുറത്തിറങ്ങിയ കേദാര്‍നാഥിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഐ.ഐ.എഫ്.എ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

ഡേവിഡ് ധവാന്റെ 1995-ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'കൂലി നമ്പര്‍ വണ്‍'ന്റെ റീമേക്ക് ആണ്  സാറയുടെ അടുത്ത ചിത്രം. 'ലൗ ആജ് കല്‍'  എന്ന ചിത്രത്തിന്റെ റീമേക്കിലും സാറയാണ് നായിക. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യനും രണ്‍ദീപ് ഹൂഡയുമാണ് പ്രധാന വേഷം ചെയ്യുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

Sync with Pink 🌸🐷🎀💓🍡 📸: @shivangi.kulkarni

A post shared by Sara Ali Khan (@saraalikhan95) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்