രശ്മികയെ വടിവേലുവാക്കി ആരാധകന്റെ കുസൃതി; വടിവേലു ക്യൂട്ട് എന്ന് താരത്തിന്റെ മറുപടി

Home > Malayalam Movies > Malayalam Cinema News

By |

തെലുങ്ക് കന്നട നടിയായ രശ്മിക മന്ദാനയെ ഗീതാഗോവിന്ദം എന്ന വിജയ് ദേവരകൊണ്ട ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതമാണ്. കുട്ടിത്തം വിട്ടുമാറാത്ത മുഖത്തിന് ഉടമയായ രശ്മികയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ ദിവസം ഒരു ആരാധകര്‍ പറ്റിച്ച പണി രശ്മികയെ  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്.

Rashmika photoshoot trolled with Vadivelu scenes

വിവിധ ഭാവങ്ങളോടെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രശ്മിക പുറത്ത് വിട്ടിരുന്നു. ഈ ഭാവങ്ങളെ വടിവേലുവിന്റെ സമാന ഭാവങ്ങളുമായി ചേര്‍ത്ത് ഒരു ആരാധകര്‍ നിര്‍മിച്ച ഫോട്ടോ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

രശ്മികയുടെ ഓരോ ചിത്രത്തിനും സമാനമായ വടിവേലുവിന്റെ രംഗങ്ങള്‍ കണ്ടെത്തി ചിത്രത്തോടൊപ്പം ചേര്‍ത്ത് വച്ച് ഉണ്ടാക്കിയ ആല്‍ബം കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തുമെന്ന് ഉറപ്പാണ്.

രശ്മികയും ട്രോള്‍ ആല്‍ബത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 'പൂര്‍ണമായും യോജിക്കുന്നു. വടിവേലു സര്‍ വളരെ ക്യൂട്ട് ആണ്' എന്നാണ് ആല്‍ബത്തെക്കുറിച്ചുള്ള വാര്‍ത്ത ലിങ്ക് പങ്കുവച്ച് രശ്മിക ട്വീറ്റ് ചെയ്തത്.

കന്നഡ ചിത്രം കിര്‍ക്ക്പാര്‍ട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തിയത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം തെലുങ്കില്‍ അഭിനയിച്ച ഗീതഗോവിന്ദം നൂറ്‌കോടി ക്ലബ്ബില്‍ ഇടം പിടിച്ചതോടെ രശ്മിക തെന്നിന്ത്യയിലാകെ പ്രശസ്തയായി. ഡിയര്‍ കോമ്രേഡിലും രശ്മികയായിരുന്നു നായിക. കാര്‍ത്തി നായകനാവുന്ന സുല്‍ത്താനിലൂടെ തമിഴിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് രശ്മിക.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்