'അഞ്ചാം പാതിരാ' കാണാന്‍ ഇസഹാക്ക് എത്തി; കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ ആദ്യ തീയേറ്റര്‍ അനുഭവം

Home > Malayalam Movies > Malayalam Cinema News

By |

ഏറെ കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മകന്‍ ഇസഹാക്കുമൊത്തുള്ള സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ, അച്ഛന്റെ സിനിമ കാണാന്‍ തീയേറ്ററിലെത്തിയ കുഞ്ഞു ഇസ്ഹാക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Kunchakko's son Izahak first time in theater for Anjaam Pathira

പി.വി.ആര്‍ തീയേറ്ററിലെ സീറ്റില്‍ കാലും നീട്ടിയിരുന്ന് 'അഞ്ചാം പാതിരാ' കാണുന്ന ഇസഹാക്കിന്റെ ചിത്രം നടി ഉണ്ണിമായയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'അഞ്ചാം പാതിരായെ സംബന്ധിച്ച് ഇത് വളരെ സ്‌പെഷ്യലാണ്.' എന്നാണ് ചിത്രം പങ്കുവച്ച് ഉണ്ണിമായ കുറിച്ചത്. ഇസഹാക്കിന്റെ ആദ്യ തീയേറ്റര്‍ അനുഭവമാണിതെന്നും ഉണ്ണിമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. നിരവധി ആരാധകരും ഇസഹാക്കിന് സ്‌നേഹം ആശംസിച്ച് ചിത്രത്തിനടിയില്‍ കമന്റ് ചെയ്യുന്നുണ്ട്.

കുഞ്ഞിന് വേണ്ടിയുള്ള കുഞ്ചാക്കോ ബോബന്റെ കുടുംബത്തിന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഇസഹാക്കിലൂടെ പൂവണിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17-നാണ് ഇസ്ഹാക്ക് ജനിച്ചത്.

ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ കുഞ്ഞിന് ചുറ്റുമായിരിക്കുന്നുവെന്നാണ് മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ പ്രിയ പറഞ്ഞത്. 'ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞ് കൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്ത് നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാന്‍ അറിയാറില്ല. പക്ഷേ ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞുവേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട, നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു കൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍, ദൈവമേ, ഇത്രയും മോഹം മനസില്‍  ഒളിച്ചാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.' - പ്രിയ പറയുന്നു.

അതേസമയം, പുതിയ ചിത്രം അഞ്ചാം പാതിരാ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം. സീരിയല്‍ കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും വേഷമിടുന്നു.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരാ നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കും.

ആന്‍ മരിയ കലിപ്പിലാണ്, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ ക്രൈം ത്രില്ലര്‍ ചിത്രമാണ് അഞ്ചാം പാതിരാ.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത വൈറസ് ആണ് കുഞ്ചാക്കോ ബോബന്റെ അവസാന ചിത്രം. താരത്തിന് ഏറെ പ്രതീക്ഷയുള്ള വര്‍ഷമാണ് 2020. അഞ്ചാം പാതിരായ്ക്ക് പുറമെ, ജോണ്‍ പോള്‍ ജോര്‍ജിന്റെ മറിയം ടൈലേഴ്സ്, സൗബിന്‍ ഷാഹിര്‍ ചിത്രം, മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം തുടങ്ങി നിരവവധി ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്നത്.

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்