കുഞ്ചാക്കോ ബോബന്‍ മസില്‍ കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍; ഞെട്ടി സഹതാരങ്ങളും ആരാധകരും

Home > Malayalam Movies > Malayalam Cinema News

By |

ഒരു തനി മലയാളി ചോക്കളേറ്റ് താരത്തിന്റെ ഇമേജ് ആണ് കുഞ്ചാക്കോ ബോബന് പ്രേക്ഷകരുടെ മനസില്‍. എന്നാല്‍ ആ ഇമേജിനെ തകര്‍ത്ത്, ഞെട്ടിക്കുന്ന ഒരു മേക്ക് ഓവറിലെത്തിയിരിക്കുകയാണ് കുഞ്ചാക്കോ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുന്നത്.

Kunchakko Boban new make over images from Martin Prakkat Movie

വമ്പന്‍ മസിലുമായി നില്‍ക്കുന്ന തന്‍റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു സീരീസായിട്ടാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വടം വലിയുടെ ചിത്രങ്ങളാണ് ആദ്യം. 'ഇത് വെറുതെ, തമാശയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അടുത്ത ചിത്രം നോക്കൂ.' എന്നാണ് ചാക്കോച്ചന്‍ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.

മസില്‍ മാനായി നില്‍ക്കുന്ന ചാക്കോച്ചന്റെ ചിത്രങ്ങളാണ് അടുത്ത സ്ലൈഡുകളിലുള്ളത്. ശരീരത്തില്‍ ചെറിയ ചതവുകളും ചിത്രത്തില്‍ കാണാം. 'ഈ ചതവുകള്‍ നിങ്ങള്‍ക്ക് പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും അഭിനിവേശത്തിന്റെയും ലഹരി പകരും.' എന്നാണ് ഇതിനെക്കുറിച്ച് ചാക്കോച്ചന്‍ കുറിക്കുന്നത്. തനിക്ക് ഇത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഇത് സാധിക്കുമെന്നും ചാക്കോച്ചന്‍ പറയുന്നു.

ചിത്രം കണ്ട വിജയ് യേശുദാസ്, നീരജ് മാധവന്‍, ടൊവീനോ തോമസ് തുടങ്ങിയ താരങ്ങളും ഞെട്ടിയിരിക്കുകയാണെന്ന് കമന്റുകളില്‍ വ്യക്തമാണ്. 'എന്റെ പൊന്നോ, ഞാന്‍ എന്താണീ കാണുന്നത്. ശരിക്കും ആ ദേഹത്തില്‍ മസിലോ? നിങ്ങള്‍ വര്‍ഷങ്ങളിലൂടെ തിരിച്ച് പോവുകയാണ് മനുഷ്യാ, നിങ്ങള്‍ ഒരു പ്രചോദനമാണ്' എന്നാണ് ചിത്രത്തിന് കീഴില്‍ വിജയ് യേശുദാസ് കമന്റ് ചെയ്തിരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബന്റെ ഈ മേക്ക് ഓവര്‍. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് ചിത്രത്തിലെ നായകര്‍.

നിമിഷ സജയനാണ് ചിത്രത്തില്‍ നായിക. ജോജു ജോര്‍ജിന് ഹിറ്റ് സമ്മാനിച്ച 'ജോസഫ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് പുതിയ ചിത്രത്തിനും രചന നിര്‍വഹിക്കുന്നത്. കൊടൈക്കനാല്‍ ആണ് പ്രധാന ലൊക്കേഷനെങ്കിലും കോലഞ്ചേരി, അടിമാലി, വട്ടവട, മൂന്നാര്‍ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാവും. ചിത്രത്തിന്റെ പേര് അടുത്ത ദിവസങ്ങളില്‍ പുറത്ത് പ്രഖ്യാപിക്കും.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കും. സംവിധായകന്‍ രഞ്ജിത്ത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്ചേ്സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്ന് സംയുക്തമായാണ് നിര്‍മാണം.

അനില്‍ നെടുമങ്ങാട്, യമ ഗില്‍രമേശ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യും.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்