'കുറുപ്പ് റോക്കി ഭായിയെ കണ്ടപ്പോള്‍'; ദുല്‍ഖര്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Home > Malayalam Movies > Malayalam Cinema News

By |

കെ.ജി.എഫ് ചാപ്റ്റര്‍ 1 എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യയിലെ ആക്ഷന്‍ സിനിമാ പ്രേക്ഷകരുടെ ആരാധന പിടിച്ചുപറ്റിയ താരമാണ് യാഷ്. ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരായ റോക്കി ഭായ് എന്നാണ് ഇപ്പോഴും ആരാധകര്‍ യാഷിനെ വിളിക്കുന്നത്. ബോക്‌സ് ഓഫിസ് റെക്കോര്‍ഡ് ഭേദിച്ച് വന്‍ വിജയം കൊയ്ത കെ.ജി.എഫിന്റെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറാവുകയാണ്.

Dulquer Salman shares photo with of KGF fame Yash

അതിനിടെ യാഷിനൊപ്പമുള്ള ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച് ആരാധകരെ സര്‍പ്രൈസ് ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ജിമ്മില്‍ വച്ച് എടുത്ത ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.

'കുറുപ്പ് റോക്കി ഭായിയെ കണ്ടുമുട്ടിയപ്പോള്‍- നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷമുണ്ട് ബ്രോ. നിങ്ങളുടെ ആതിഥ്യമര്യാദയും സ്‌നേഹവും ഹൃദയത്തില്‍ തൊട്ടു. നമ്മുടെ അടുത്ത ഷെട്യൂളില്‍ വീണ്ടും കാണാം. റോക്ക്‌സ്റ്റാര്‍ റോക്കിയുടെ കെ.ജി.എഫ് 2-വിനായി കാത്തിരിക്കുന്നു' - എന്നാണ് ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്.

ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് സിനിമയുണ്ടാവുമോ, കെ.ജി.എഫ് എന്ന് റിലീസ് ചെയ്യും എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ ചിത്രത്തിന് കീഴില്‍ ചോദിക്കുന്നത്.

അതേസമയം, ദുല്‍ഖറിന്റെ പുതിയ ചിത്രം 'വരനെ ആവശ്യമുണ്ട്' ഫെബ്രുവരി 7-ന് തീയേറ്ററുകളിലെത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ്. സുരേഷ് ഗോപി, ശോഭന, കല്ല്യാണി പ്രിയദര്‍ശന്‍, ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்